കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം സ്ഫോടനമുണ്ടായ ലബനാനിലേക്ക് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സഹായ വസ്തുക്കളുമായി വിമാനമയച്ചു.
36 ടൺ അവശ്യവസ്തുക്കളുമായാണ് വ്യാഴാഴ്ച അബ്ദുല്ല അൽ മുബാറക് എയർബേസിൽനിന്ന് വിമാനം പറന്നുപൊങ്ങിയത്. വെബ്സൈറ്റിലൂടെ സഹായം സ്വീകരിച്ച് ലബനാനിൽ എത്തിക്കാൻ സംഘടന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നതെന്നാണ് വിവരങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ സഹായ വസ്തുക്കൾ എത്തിക്കാൻ സംഘടനക്ക് കഴിയും. മരുന്നും മറ്റ് അത്യാവശ്യ വസ്തുക്കളും എത്തിക്കാനാണ് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സാമ്പത്തിക സമാഹരണം നടത്തുന്നത്. https://www.krcs.org.kw/Donation/Lebanon-Relief-Campaign എന്ന ലിങ്കിലൂടെ സംഭാവന നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.