കുവൈത്ത് സിറ്റി: വിവിധ ദുരന്തങ്ങളാൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). സഹായ സന്നദ്ധതയുടെ കാര്യത്തിൽ കുവൈത്തിന്റെ മാനുഷിക പങ്ക് വലുതാണെന്നും, പ്രകൃതിയോ മനുഷ്യനിർമിതമോ ആകട്ടെ ദുരന്തമുഖത്ത് തങ്ങളുണ്ടാകുമെന്നും കെ.ആർ.സി.എസ് വ്യക്തമാക്കി.
റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും ഗ്ലോബൽ കമ്യൂണിക്കേഷൻസ് കോൺഫറൻസിനോട് അനുബന്ധിച്ച് പ്രതികരിക്കവെ കെ.ആർ.സി.എസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അൽ സെയ്ദാണ് ഇക്കാര്യം പറഞ്ഞത്. അമ്മാനിൽ ആരംഭിച്ച ത്രിദിന സമ്മേളനം വെല്ലുവിളികളെ നേരിടാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും, മാധ്യമങ്ങളെ വികസിപ്പിക്കാനും, യുവാക്കളെ യോഗ്യരാക്കാനും ലക്ഷ്യമിടുന്നു. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ്, ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ്, ജോർഡാനിയൻ റെഡ് ക്രസന്റ് എന്നിവയാണ് സമ്മേളനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.