കുവൈത്ത് സിറ്റി: ഇന്ത്യയിലെ മുസ്ലിം വിദ്യാർഥിനികൾക്ക് പിന്തുണയുമായി കുവൈത്തിലെ വനിത സംഘടന ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം ഏറ്റെടുത്ത് കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനുപേരാണ് സംഗമത്തിൽ പങ്കെടുത്തത്. വിമൻസ് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെന്റാണ് ഇന്ത്യൻ എംബസിക്ക് അഭിമുഖമായി ഗ്രീൻ ഐലൻഡിൽ പരിപാടി സംഘടിപ്പിച്ചത്. മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് നിഷേധിക്കുന്ന നടപടി നീതീകരിക്കാനാവാത്തതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.