കുവൈത്ത് സിറ്റി: നുവൈസീബ് അതിർത്തി ചെക്ക് പോസ്റ്റിൽ കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹിെൻറ നേതൃത്വത്തിൽ ഉന്നത സംഘം പരിശോധന നടത്തി.പത്തുദിവസത്തിനു ശേഷം ശനിയാഴ്ച അതിർത്തി തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ സന്നാഹങ്ങൾ പരിശോധിക്കാനെത്തിയത്.
രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സുരക്ഷ ഉദ്യോഗസ്ഥർ നടത്തുന്ന സേവനങ്ങളെ മന്ത്രി അഭിനന്ദിച്ചു.സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കി അയൽ രാജ്യത്തുനിന്ന് വരുന്ന കുവൈത്തികൾക്ക് സൗകര്യമൊരുക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.കോവിഡ് പരിശോധന ഉൾപ്പെടെ സന്നാഹങ്ങൾ നുവൈസീബ്, സൽമി അതിർത്തികളിൽ സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.