കുവൈത്ത് സിറ്റി: മിനുസമാർന്ന ചർമകാന്തിയും അഴകളവുകളും വെട്ടിയൊതുക്കിയ വാൽ, സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത കുതിരകൾ കാണികൾക്ക് സമ്മാനിച്ചത് മനോഹരമായ കാഴ്ചകൾ.
വ്യത്യസ്ത നിറങ്ങളിൽ അണിനിരന്ന കുതിരകൾ ഉടമകൾക്കൊപ്പം വേദി വലം വെക്കുമ്പോൾ ആ സൗന്ദര്യത്തിൽ കാണികൾ മതിമറന്നു. കുവൈത്തിൽനിന്നും വിദേശത്തുനിന്നുമുള്ള 298 കുതിരകൾ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു. കാഴ്ചക്കാർക്ക് സമാനതകളില്ലാത്ത കാഴ്ച നൽകി നാലു ദിവസമായാണ് മത്സരം.
നിരവധി വിഭാഗങ്ങളായിത്തിരിച്ച മത്സരത്തിൽ കുതിരകളുടെ ശാരീരിക ക്ഷമതയും അളക്കുന്നുണ്ട്.
കുതിരകളെ വളർത്തുന്നവർക്കും സംസ്ഥാന സ്ഥാപനങ്ങൾക്കും മൃഗങ്ങളെ പങ്കെടുപ്പിക്കാനുള്ള അവസരമുണ്ടെന്ന് മത്സരത്തിന്റെ മുഖ്യസംഘാടകൻ നാസർ അൽ ഗൈത് പറഞ്ഞു.
മേഖലയുടെ സമ്പന്നമായ കുതിരസവാരി പാരമ്പര്യത്തിന്റെ പ്രതീകമായാണ് ഈ പരിപാടിയെ വിലയിരുത്തുന്നത്.
ഈജിപ്ഷ്യൻ ഇനത്തിലുള്ള കുതിരകളെ ഉൾപ്പെടുത്തി പ്രത്യേക മത്സരവും പരിഗണയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.