അഴകും കരുത്തും പ്രദർശിപ്പിച്ച് കുതിരകൾ
text_fieldsകുവൈത്ത് സിറ്റി: മിനുസമാർന്ന ചർമകാന്തിയും അഴകളവുകളും വെട്ടിയൊതുക്കിയ വാൽ, സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത കുതിരകൾ കാണികൾക്ക് സമ്മാനിച്ചത് മനോഹരമായ കാഴ്ചകൾ.
വ്യത്യസ്ത നിറങ്ങളിൽ അണിനിരന്ന കുതിരകൾ ഉടമകൾക്കൊപ്പം വേദി വലം വെക്കുമ്പോൾ ആ സൗന്ദര്യത്തിൽ കാണികൾ മതിമറന്നു. കുവൈത്തിൽനിന്നും വിദേശത്തുനിന്നുമുള്ള 298 കുതിരകൾ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു. കാഴ്ചക്കാർക്ക് സമാനതകളില്ലാത്ത കാഴ്ച നൽകി നാലു ദിവസമായാണ് മത്സരം.
നിരവധി വിഭാഗങ്ങളായിത്തിരിച്ച മത്സരത്തിൽ കുതിരകളുടെ ശാരീരിക ക്ഷമതയും അളക്കുന്നുണ്ട്.
കുതിരകളെ വളർത്തുന്നവർക്കും സംസ്ഥാന സ്ഥാപനങ്ങൾക്കും മൃഗങ്ങളെ പങ്കെടുപ്പിക്കാനുള്ള അവസരമുണ്ടെന്ന് മത്സരത്തിന്റെ മുഖ്യസംഘാടകൻ നാസർ അൽ ഗൈത് പറഞ്ഞു.
മേഖലയുടെ സമ്പന്നമായ കുതിരസവാരി പാരമ്പര്യത്തിന്റെ പ്രതീകമായാണ് ഈ പരിപാടിയെ വിലയിരുത്തുന്നത്.
ഈജിപ്ഷ്യൻ ഇനത്തിലുള്ള കുതിരകളെ ഉൾപ്പെടുത്തി പ്രത്യേക മത്സരവും പരിഗണയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.