കുവൈത്ത് സിറ്റി: 2020 ആഗസ്റ്റിലെ ബോംബാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ലബനാനിലെ അൽ മഖാസിദ് ആശുപത്രി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) യുടെ സഹായത്താൽ നവീകരിക്കും. ഇതിനായുള്ള കരാറിൽ കെ.ആർ.സി.എസും അൽ മഖാസിദ് അസോസിയേഷനും ഒപ്പുവെച്ചു. സാമ്പത്തിക സാമൂഹിക വികസനത്തിനുള്ള അറബ് ഫണ്ടിൽ നിന്നുള്ള ധനസഹായം ഇതിനായി സ്വീകരിക്കും.
കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസും ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ഹമണ്ടിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ആശുപത്രി നവീകരണത്തിനും പ്രസവ വാർഡ് സജ്ജീകരിക്കുന്നതിനും കെ.ആർ.സി.എസ് മേൽനോട്ടം വഹിക്കുമെന്ന് മഹാ അൽ ബർജാസ് പറഞ്ഞു.
ഫലസ്തീനിയൻ അഭയാർഥി ക്യാമ്പായ സബ്രക്കു സമീപമുള്ള അൽ മഖാസിദ് ആശുപത്രി നിരവധി പേർ ഉപയോഗപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് പ്രസവ വാർഡിൽ.ചികിത്സ ആവശ്യമുള്ള ലബനീസിന് പുറമെ ആശുപത്രിയെ ആശ്രയിക്കുന്ന സിറിയൻ അഭയാർഥി രോഗികളുടെ എണ്ണവും കൂടിവരുന്നതായി ഡോ. മുഹമ്മദ് ഹമണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.