കുവൈത്ത് സിറ്റി: രാജ്യത്തെ കാലാവസ്ഥ അടുത്ത ദിവസങ്ങളിൽ രാവിലെ നേരിയ ചൂടുള്ളതും വൈകുന്നേരങ്ങളിൽ തെളിഞ്ഞതും തണുപ്പാർന്നതുമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ കാറ്റിന് പുറമേ വെള്ളിയാഴ്ച വൈകീട്ട് ഈർപ്പം നിറഞ്ഞതാകും. മേഘാവൃതമായ ആകാശവും ദൃശമാകുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ കാലാവസ്ഥ ചൂടും മേഘാവൃതവുമായിരിക്കും. അസ്ഥിരമായ കാറ്റുവീശാം. ഉയർന്ന താപനില 27നും 29 ഡിഗ്രിക്കും ഇടയിലായിരിക്കും.വൈകീട്ട് താപനില 11 മുതൽ 13 ഡിഗ്രി എന്നിവയിലേക്ക് കുറയും. ഇത് രാത്രിയെ തണുത്ത അന്തരീക്ഷത്തിൽ നിലനിർത്തും. ശനിയാഴ്ച രാവിലെ താപനില 26 മുതൽ 28 ഡിഗ്രി വരെ ഉയരും.
വൈകീട്ട് തണുത്ത താപനിലയിലേക്കു മാറും. 10-12 ഡിഗ്രി വരെ താപനില കുറയാം.
വ്യാഴാഴ്ച രാവിലെ നേരിയ ചൂടും വൈകീട്ട് തണുപ്പാർന്നതുമായിരുന്നു. രാവിലെ താപനില 27 മുതൽ 29 ഡിഗ്രി സെൽഷ്യസിനുമിടയിൽ രേഖപ്പെടുത്തി. വൈകീട്ട് അസ്ഥിരമായ കാറ്റ് അനുഭവപ്പെട്ടു. രാത്രിയോടെ ഒമ്പത് മുതൽ 11 ഡിഗ്രി വരെ താപനില താഴ്ന്നത് രാത്രിയെ തണുപ്പാർന്നതാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.