കുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഉൽപന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. ഫര്‍വാനിയ വെയർഹൗസില്‍ നടന്ന പരിശോധനയിലാണ് ബ്രാന്‍ഡഡ് ഉൽപന്നങ്ങളുടെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തത്.
മുബാറക്കിയ, സാൽമിയ, എഗൈല, ഫർവാനിയ തുടങ്ങിയ വിപണികളിലേക്ക് വിതരണത്തിനായി ഉള്ളതായിരുന്നു വ്യാജ ഉൽപന്നങ്ങള്. പിടിച്ചെടുത്ത ബാഗുകള്‍, ഷോളുകള്‍, ഷൂസ്, അനുബന്ധ സാമഗ്രികൾക്ക് ഏകദേശം 1,20,000 ദീനാർ വില വരും.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് വ്യാജ ഉൽപന്നങ്ങൾ ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ലൈസന്‍സ് ഉടമയെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.