കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രതിബദ്ധതയും ഈ കുറ്റകൃത്യം ചെറുക്കേണ്ടതിന്റെ പ്രധാന്യവും വ്യക്തമാക്കി കുവൈത്ത്. ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ശക്തമായി എതിർക്കപ്പെടേണ്ടതുണ്ടെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇവ ചെറുക്കുന്നതിൽ കുവൈത്തിന്റെ പൂർണ പ്രതിബദ്ധതയും മനുഷ്യക്കടത്തിനെതിരായ ലോക ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മനുഷ്യക്കടത്ത്, മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. എല്ലാ വർഷവും ജൂലൈ 30 മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനമായി ആചരിച്ചുവരുന്നു. ഇതിനായി പോരാടുന്നതിനും ഇരകളെ ബോധവത്ക്കരിക്കാനും അവരുടെ അവകാശങ്ങൾക്കായി വാദിക്കാനും സംരക്ഷിക്കാനും ഈ ദിനം ഓർമപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.