കുവൈത്ത് സിറ്റി: ‘നമ്മൾ ഇന്ത്യൻ ജനത’ പ്രമേയത്തിൽ ഈ മാസം മുംബൈയിൽ നടക്കുന്ന എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.സി.എഫ് കുവൈത്ത് സംഗമം നടത്തി.
സാൽമിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ സംഗമത്തിൽ ഐ.സി.എഫ് സിറ്റി സെൻട്രൽ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാർ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ വെൽഫെയർ സെക്രട്ടറി ശമീർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
യുവതലമുറക്ക് കൃത്യമായ ദിശാബോധവും പരിശീലനങ്ങളും ക്രിയാത്മകമായി വിനിയോഗിക്കാനായാൽ സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് എസ്.എസ്.എഫ് ദേശീയ സെക്രട്ടറി അഹ്മദ് ഷെറിൻ സന്ദേശപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
ഐ.സി.എഫ് കുവൈത്ത് നാഷനൽ ജനറൽ സെക്രട്ടറി അബ്ദുല്ല വടകര, കെ.സി.എഫ് പ്രസിഡന്റ് ഹുസൈൻ മുസ്ലിയാർ എരുമാട്, ആർ.എസ്.സി നാഷനൽ കൺവീനർ ജസ്സാം കുണ്ടുങ്ങൽ, സ്വാദിഖ് കൊയിലാണ്ടി, സ്വാലിഹ് സഅദി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.