കുവൈത്ത് സിറ്റി: ഈ വർഷത്തെ റബീഉൽ അവ്വൽ പരിപാടികൾ വിപുലമായി ആഘോഷിക്കുമെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി അറിയിച്ചു. നബിചര്യയും ചരിത്രവും ചർച്ച ചെയ്യുന്ന വ്യത്യസ്ത സെഷനുകൾ ഘടകങ്ങളിൽ സംഘടിപ്പിക്കും. മന്‍സൂരിയയിലെ രിഫാഈ ദീവാനിൽ ആയിരങ്ങൾ പങ്കെടുക്കുന്ന മൗലിദ് സംഗമവും നടക്കും.
കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ അൽബുഖാരി മുഖ്യാതിഥിയാകും. ഒക്ടോബർ ആറിന് വിപുലമായ പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവഹിക്കും.
സമ്മേളന നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘത്തിന് ഫർവാനിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ രൂപംനൽകി. അബ്ദുൽഹകീം ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ അഹ്മദ് സഖാഫി കാവനൂർ ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര എന്നിവർ സംസാരിച്ചു. അബൂ മുഹമ്മദ് സ്വാഗതവും കെ. സാലിഹ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹബീബ് അൽ ബുഖാരി, സൈദലവി തങ്ങള്‍ സഖാഫി, അഹ്മദ് സഖാഫി കാവനൂർ (ഉപദേശക സമിതി), അബ്ദുല്‍ ഹകീം ദാരിമി (ചെയര്മാൻ), അബ്ദുല്ല വടകര (ജനറല്‍ കണ്‍വീനർ), അഹ്മദ് കെ. മാണിയൂര്‍, അലവി സഖാഫി തെഞ്ചേരി, അബ്ദുൽ അസീസ് സഖാഫി (വൈസ് ചെയര്മാന്മാര്), അബു മുഹമ്മദ്, സ്വാലിഹ് കിഴക്കേതില്‍, നൗഷാദ് തലശ്ശേരി, ബഷീർ അണ്ടിക്കോട്, അൻവർ (ജോ. കണ്‍വീനര്‍മാര്‍), ശുക്കൂര്‍ മൗലവി കൈപ്പുറം (ഫിനാന്‍സ്), റസാഖ് സഖാഫി പനയത്തിൽ (മീഡിയ), റഫീഖ് കൊച്ചന്നൂർ (മാർക്കറ്റിങ്, പ്രമോഷൻ), മുഹമ്മദലി സഖാഫി പട്ടാമ്പി (ഇവൻറ്), അലവി സഖാഫി തെഞ്ചേരി (ഭക്ഷണം), നൗഫൽ മടവൂർ (ഓഫിസ്), സമീർ മുസ്ലിയാർ (സൗകര്യങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.