Image: Arab Times

പൂർണ കർഫ്യൂ ഉണ്ടെങ്കിൽ വാർത്താസമ്മേളനത്തിൽ അറിയിക്കും -മന്ത്രാലയം

കുവൈത്ത്​ സിറ്റി: രാജ്യത്ത്​ പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നുണ്ടെങ്കിൽ വാർത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്ന്​ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. മേയ്​ ഒമ്പത്​ മുതൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ്​ വാർത്താവിനിമയ മന്ത്രാലയം വിശദീകരണം നൽകിയത്​. മേയ്​ ഒമ്പത്​ മുതൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചില്ലെന്ന്​ ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. സ്വദേശികളെ തിരിച്ചെത്തിക്കുന്ന ദൗത്യം പൂർത്തിയായാൽ നിയന്ത്രണം ശക്​തമാക്കുന്നത്​ ആലോചിക്കുമെന്ന്​ അധികൃതർ നേരത്തെ വ്യക്​തമാക്കിയിരുന്നു. എന്നാൽ, മേയ്​ ഒമ്പത്​ മുതൽ പൂർണ കർഫ്യൂ തീരുമാനിച്ചു എന്ന രീതിയിലാണ്​ വാർത്ത പ്രചരിച്ചത്​.
Tags:    
News Summary - if total curew it will be informed in press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.