സ്റ്റുഡൻറ്സ് ഇഫ്‌താറിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തുന്നു

'വിശ്വാസം പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാപ്തരാക്കുന്നു' -സ്റ്റുഡൻറ്സ് ഇഫ്താർ

കുവൈത്ത് സിറ്റി: ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവിശ്വാസം മനുഷ്യനെ പ്രാപ്‌തനാക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി പറഞ്ഞു. സ്റ്റുഡൻറ്സ് ഇന്ത്യ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡൻറ്സ് ഇഫ്‌താറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്‌തു. കുവൈത്തിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്കുപോകുന്ന ശാലിഖ് അബ്ദുൽ അസീസ്, സക്കീർ ഹുസൈൻ സുധീർ, അജ്‌മൽ റുഷ്‌ദിൻ, ഹിലാൽ സലിം, മുഹമ്മദ് യാസീൻ, ആദിൽ അബ്‌ദുൽ റസാഖ്, ഹമീദുൽ യാസീൻ, മുഹമ്മദ് അമീൻ അറാഫത്ത്, യഹ്‌യ അബ്‌ദുൽ ഫത്താഹ്, മർവാൻ യാഖൂബ്, അദീബ് അബ്‌ദുൽ റഹ്‌മാൻ, അഹ്‌മദ്‌ ലയൻ, ഫിസ ഫിറോസ്, നദ്‌വ നജീബ്, ഹിബ, ഫാത്തിമ ഹനീൻ സുമൻ തുടങ്ങിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഷബീർ കൊടുവള്ളി, പി.ടി. ശരീഫ്, ഫിറോസ് ഹമീദ്, ആശ ദൗലത്ത്, സാബിഖ് യൂസുഫ്, അബ്ദുൽ ബാസിത്, എം.കെ. നജീബ് എന്നിവർ ഉപഹാരങ്ങൾ നൽകി. സ്റ്റുഡൻറ്സ് ഇന്ത്യ കേന്ദ്ര കൺവീനർ റഫീഖ് ബാബു പൊന്മുണ്ടം അധ്യക്ഷത വഹിച്ചു. ഏരിയ കൺവീനർമാരായ നിയാസ്, എ.സി. മുഹമ്മദ് സാജിദ്, ഐ.കെ. ഗഫൂർ, എം.എം. നൗഫൽ, അജ്‌മൽ നയീഫ്, ഉസാമ ഹഷീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബാസിം ഉമർ ബിൻ സാബിർ ഖുർആൻ പാരായണം നടത്തി. സ്റ്റുഡൻറ്സ് ഇന്ത്യ സെക്രട്ടറി നഈം സ്വാഗതം പറഞ്ഞു.


Tags:    
News Summary - Iftar by Students India Central Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.