പള്ളിക്കകത്ത് ഇഫ്താർ അനുവദിക്കില്ല

കുവൈത്ത് സിറ്റി: പള്ളികൾക്കകത്ത് നോമ്പുതുറ ഒരുക്കാൻ അനുവദിക്കരുതെന്ന് കുവൈത്ത് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം ഇമാമുമാർക്ക് നിർദേശം നൽകി. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. പള്ളിയുടെ മതിൽകെട്ടിനകത്ത് റമദാൻ തമ്പുകൾക്ക് അനുമതി ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഇഫ്താർ പൊതികൾ കൊണ്ടുപോകാനായി പള്ളിയുടെ വാതിൽക്കൽ വിതരണം ചെയ്യാമെന്നും സർക്കുലറിൽ പറയുന്നു.

പള്ളിക്ക് പുറത്തുള്ള തമ്പുകളിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതും വിലക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന പള്ളി ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇപ്പോഴും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുൻകരുതൽ ഭാഗമായാണ് ഔഖാഫ് മന്ത്രാലയത്തിന്റെ നടപടി.

രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ റമദാനിലെ ആരാധനകള്‍ക്കു പള്ളികളിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല എന്ന് ഔഖാഫ് മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു.

തറാവീഹ്, ഖിയാമുല്ലൈൽ നമസ്‍കാരങ്ങൾ, പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ആരംഭിക്കാനും മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Iftar is not allowed inside the mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.