ആപ്പിള്‍ - 1
റോബസ്റ്റ പഴം - 1
മാങ്ങ -1
ഏത്തപ്പഴം - 1
മുന്തിരി (ബ്ലാക്ക്, ഗ്രീൻ )- 20 എണ്ണം
അനാർ - 1
കിവി -2
പിയർ -1
ഈത്തപഴം - 5
ഫ്രൂട്ട്സ് എല്ലാം ചെറിയ കഷണങ്ങളാക്കി നുറുക്കി അതിലേക്ക് നാരങ്ങനീര് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം തണുക്കാനായി ഫ്രിഡ്ജില്‍ വെക്കുക.
നട്സ് ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി, പിസ്ത ഇവ നുറുക്കിയത്- 50 ഗ്രാം
ഐസ്ക്രീം മംഗോ, വാനില.
ക്രീം ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
പാല്‍ - ഒരു ലിറ്റര്‍
കസ്റ്റെര്‍ഡ് പൗഡര്‍ - 1 ടിൻ
പഞ്ചസാര - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം: പാലും പഞ്ചസാരയും കസ്റ്റെര്‍ഡ് പൗഡറും ചേര്‍ത്ത് നന്നായി ഇളക്കി ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍വെച്ച് കുറുകിവരുന്നതുവരെ തിളപ്പിക്കുക. കുറുകിവരുമ്പോള്‍ വാങ്ങിവെച്ച ശേഷം ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ക്രീമിലേക്ക് ഫ്രൂട്ട്സ് മിക്സും ഐസ്ക്രീമും നട്സുമിട്ട് കുറച്ച് ചെറീസും റ്റൂട്ടി ഫ്രൂട്ടീസും ഒക്കെ മുകളിൽ വിതറി സെർവ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.