കുവൈത്ത് സിറ്റി: അനാഥകളും പാവപ്പെട്ടവരും പഠിക്കുന്ന സ്കൂളുകളിൽ 420 വിദ്യാർഥികൾക്ക് യൂനിഫോം വിതരണം ചെയ്യുമെന്ന് ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) അറിയിച്ചു. ഉഗാണ്ടയിലെ അൽ ലാഹിബ് സോഷ്യൽ വെൽഫെയർ സെന്ററാണ് പ്രോഗ്രാം സ്പോൺസർ ചെയ്യുന്നത്.
340 അനാഥരും 80 വിദ്യാർഥികളും അധ്യാപകരുടെയും തൊഴിലാളികളുടെയും മക്കൾക്കും ഇവ വിതരണം ചെയ്തതായി അതോറിറ്റിയിലെ ഇൻസ്റ്റിറ്റ്യൂഷനൽ കമ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബാദർ പറഞ്ഞു. സ്പോർട്സ് വസ്ത്രങ്ങൾ, ശീതകാല വസ്ത്രങ്ങൾ, ഷൂസ് എന്നിവയും ഇതിനൊപ്പം നൽകി. അനാഥരെ ശാക്തീകരിക്കൽ, വിദ്യാഭ്യാസത്തെ പിന്തുണക്കൽ എന്നിവയുടെ ഭാഗമാണ് സഹായ വിതരണം.
അനാഥർ ഉൾപ്പെടെയുള്ള ദുർബലരും ദരിദ്രരുമായ വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തൽ, വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ തുടരുമെന്നും അൽ ബാദർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.