കുവൈത്ത് സിറ്റി: റോഡിൽ അമിത വേഗതയിൽ അപകടം സൃഷ്ടിക്കുന്ന തരത്തിൽ അഭ്യാസപ്രകടനം നടത്തിയ വാഹനങ്ങൾ ട്രാഫിക് വിഭാഗം പിടിച്ചെടുത്തു. ഡ്രൈവർമാർക്കെതിരെ നിയമനടപടി സ്വീകരിച്ചു. സുലൈബിഖാത്ത് ഭാഗത്ത് അശ്രദ്ധയുമായി രണ്ട് വാഹനങ്ങൾ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വിഡിയോ ക്ലിപ് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ.
രണ്ട് വാഹനങ്ങളിലെ ഡ്രൈവർമാരെയും പിടികൂടിയ ജനറൽ ട്രാഫിക് വിഭാഗം അവരെ ട്രാഫിക് കോടതിയിൽ ഹാജരാക്കി ആവശ്യമായ നടപടി സ്വീകരിച്ചു. വാഹനങ്ങൾ ട്രാഫിക് ഡിറ്റൻഷൻ ഗാരേജിലേക്ക് മാറ്റി.
അശ്രദ്ധമായും സുരക്ഷക്ക് ഭീഷണിയും ഉയർത്തുന്ന തരത്തിൽ വാഹനം ഓടിക്കുന്നവർക്കും റോഡിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.