കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഡോ. ശശി തരൂർ എം.പിയെ കുവൈത്ത് കെ.എം.സി.സി നേതാക്കൾ സന്ദർശിച്ചു. പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി.
കുവൈത്തിലേക്ക് പുതിയ വിസയിൽ വരുന്നവർ നേരിടുന്ന മെഡിക്കൽ പരിശോധന രംഗത്തുള്ള ചൂഷണം, അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ, ഇന്ത്യയിലെ സർവകലാശാലകളിൽ നിന്നും കുവൈത്തിലെ ചില തൊഴിൽ മേഖലയിൽ നേരിടുന്ന സർട്ടിഫിക്കറ്റുകളുടെ അംഗീകാരം സംബന്ധിച്ചുള്ള ആശങ്കകൾ, വിമാന ടിക്കറ്റ് നിരക്കിലെ നീതീകരിക്കാനാവാത്ത വർധന തുടങ്ങിയ വിഷയങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള കെ.എം.സി.സി നിവേദനം ശശി തരൂരിന് കൈമാറി.
പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി സംസ്ഥാന ഭാരവാഹികളായ റഹൂഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, എം.ആർ നാസർ, ഡോ. മുഹമ്മദലി, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.