കുവൈത്ത് സിറ്റി: പൊതുധാര്‍മികതക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പ്രവാസികൾ പിടിയിൽ. മഹ്ബൂല, ഹവല്ലി, സാൽമിയ, സൽവ, ഫർവാനിയ എന്നിവിടങ്ങളിലെ മസാജ് സെന്റുകളിൽനിന്നായി 159 പ്രവാസികളെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷൻ എന്നിവ അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിലെ അന്വേഷണ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
രാജ്യത്ത് പൊതുധാർമികതക്ക് വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.