കുവൈത്ത് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെട്ട തെറ്റായ പ്രവണതകളെ ചെറുക്കുന്നതിന് മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. ഹമദ് അൽ അദ്വാനി പറഞ്ഞു.
വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുതിച്ചുചാട്ടം നടത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രം നടപ്പാക്കുന്നതിൽ മന്ത്രാലയം ഗൗരവമേറിയ നടപടികൾ കൈക്കൊണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു. പരീക്ഷകൾക്കായുള്ള സംയുക്ത ഉന്നത സമിതിയുടെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചശേഷം അൽ അദ്വാനി വാർത്താകുറിപ്പിൽ അറിയിച്ചു.
പരീക്ഷ നടത്തിപ്പിൽ ഇടപെടുന്ന സംശയാസ്പദമായ വെബ്സൈറ്റുകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കും. പരിഷ്കരണം മുന്നോട്ടുകൊണ്ടുപോകുന്നതിനും വിദ്യാഭ്യാസ മുന്നേറ്റത്തിന് എല്ലാ കഴിവുകളും പ്രയോജനപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ താൽപര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
പരീക്ഷ കോപ്പിയടി, തട്ടിപ്പ് എന്നിവയുടെ വിവരങ്ങൾ ശേഖരിക്കുക. അത് അവസാനിപ്പിക്കാൻ ഉചിതമായ ശിപാർശകൾ മുന്നോട്ടുവെക്കുക. സമൂഹത്തെയും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ബോധവത്കരിക്കുന്നതിന് വിദ്യാഭ്യാസ പദ്ധതി വികസിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി ജോലികൾ നിർവഹിക്കാനുള്ള ഉത്തരവാദിത്തം പരീക്ഷകൾക്കായുള്ള സംയുക്ത ഉന്നത സമിതിക്കുണ്ട്. കഴിഞ്ഞ പരീക്ഷയിൽ ചോദ്യപേപ്പർ ചോർത്തിനൽകിയതിന് അധ്യാപകർ ഉൾപ്പെടെയുള്ള നിരവധി പേർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.