കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം മരണമടഞ്ഞത് 327 പേർ. ഇക്കാലയളവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കൈവശം വെക്കുക, കടത്താൻ ശ്രമിക്കുക എന്നിങ്ങനെ 9787 കേസുകൾ രജിസ്റ്റർ ചെയ്തു. സബാഹ് സ്പെഷലൈസ്ഡ് ഹെൽത്ത് സോൺ ഡയറക്ടർ ഡോ. അഹ്മദ് അൽ ശത്തി ആണ് കണക്കുകൾ വ്യക്തമാക്കിയത്.
സ്വദേശികളും വിദേശികളും ഉൾപ്പെടെയാണ് 327 പേർ മരിച്ചത്. കൂടുതൽ ആളുകൾ മരിച്ചത് മോർഫിൻ അമിതമായി ഉപയോഗിച്ചതുകാരണമാണ്. ബെൻസോഡയസഫിൻ ആണ് രണ്ടാമത്. കെമിക്കൽ മയക്കുമരുന്ന് മൂന്നാമതും ഷാബു നാലാമതും ഹഷീഷ് അഞ്ചാമതും വരുന്നു. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതുമൂലം മരിച്ചവരിൽ കൂടുതലും 23നും 35നും ഇടയിൽ പ്രായമുള്ളവരാണ്.
പിന്നീട് വരുന്ന പ്രായവിഭാഗം 36നും 50നും ഇടയിലും അതിന് ശേഷം 18നും 22നും ഇടയിലുള്ളവരും ബാക്കിയുള്ളവർ 51നും 60നും ഇടയിൽ പ്രായമുള്ളവരുമാണ്. മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതിന് മുമ്പ് പിടികൂടുക ലക്ഷ്യമിട്ട് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും കസ്റ്റംസും ജാഗ്രതയിലാണ്.
യുവാക്കളെ ലക്ഷ്യംവെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയത്. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗശീലം കൂടിവരുന്നുണ്ട്.
ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.