കുവൈത്ത് സിറ്റി: 2021ൽ കുവൈത്തിൽനിന്ന് 18,221 വിദേശികളെ നാടുകടത്തി. ഇതിൽ 11,177 പേർ പുരുഷന്മാരും 7044 പേർ സ്ത്രീകളുമാണ്. ജനുവരി ഒന്നുമുതൽ ഡിസംബർ അവസാനം വരെയുള്ള കണക്കുകളാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം പുറത്തുവിട്ടത്. താമസ നിയമലംഘനം, അനധികൃതർ ഗാർഹികത്തൊഴിലാളി ഓഫിസ് നടത്തിയവർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ, മദ്യ മയക്കുമരുന്ന് കേസ് പ്രതികൾ, കോടതി നാടുകടത്താൻ ഉത്തരവിട്ടവർ എന്നിവരെയാണ് നാടുകടത്തിയത്. നിലവിൽ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലുമാസമായി എല്ലാ മാസവും രണ്ടായിരത്തിലേറെ ആളുകളെ നാടുകടത്തുന്നുണ്ട്. പിടിയിലാകുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ സുരക്ഷ പരിശോധന കാമ്പയിൻ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. നാടുകടത്തൽ കേന്ദ്രം നിറഞ്ഞിരിക്കുകയായിരുന്നു. പകരം ജയിലിൽ ആളൊഴിയുന്ന മുറക്ക് ഒറ്റപ്പെട്ട രീതിയിൽ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.