കുവൈത്ത് സിറ്റി: മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ സജ്ജീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിൽ വൻ തിരക്ക് അനുഭവപ്പെടുന്നു.
വാക്സിനേഷൻ ത്വരിതപ്പെടുത്തിയത് കൊണ്ടാണിത്. ഒരു ദിവസം വാക്സിൻ സ്വീകരിച്ചതിൽ ഏറ്റവും കൂടിയ നിരക്കാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. വാക്സിൻ ലഭ്യതക്കനുസരിച്ച് വിതരണവും വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിലും തിരക്ക് വർധിച്ചേക്കും. കോവിഡ് കേസുകൾ കൂടിവരുന്നതും കുത്തിവെപ്പ് എടുക്കാത്തവർക്ക് റസ്റ്റാറൻറുകളിലും മാളുകളിലും ഹെൽത് ക്ലബുകളിലും സലൂണിലും മറ്റും പ്രവേശന വിലക്ക് ഏർപ്പെടുത്തിയതും തിരക്ക് വർധിക്കാൻ കാരണമായി.
അപ്പോയിൻറ്മെൻറ് ലഭിച്ചിട്ടും കുത്തിവെപ്പിന് എത്താത്തവരുടെ എണ്ണം കുറഞ്ഞു. ഗാർഹികത്തൊഴിലാളികളുടെ കുത്തിവെപ്പും ആരംഭിച്ചിട്ടുണ്ട്. കുത്തിവെപ്പ് കേന്ദ്രങ്ങൾ രാത്രി പത്തുവരെ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.