കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ 85 പേർ വാഹനാപകടത്തിൽ മരിച്ചു. ഇതിൽ 36 പേർ കുവൈത്തികളും 49 പേർ വിദേശികളുമാണ്.മരണകാരണമായ അപകടങ്ങളിൽ ഭൂരിഭാഗവും റെഡ് സിഗ്നൽ ലംഘനവും ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗവും ഉൾപ്പെടെ നിയമലംഘനങ്ങൾ കാരണമാണ്.കഴിഞ്ഞവർഷം ആകെ 6813 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വദേശികളും വിദേശികളും ഉൾപ്പെടെ 352 പേരാണ് മരിച്ചത്. ഇൗവർഷം ആദ്യ മൂന്നുമാസം പിന്നിടുേമ്പാൾ അതേ ശരാശരിയാണ് തുടരുന്നത്.
കഴിഞ്ഞവർഷം അഞ്ച് ലക്ഷം നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വാട്സ്ആപ്പിലൂടെ പരാതി അയക്കാൻ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം 66,689 പരാതികൾ ഇത്തരത്തിൽ ലഭിച്ചു. 2019 മേയ് 26 മുതൽ 2021 മാർച്ച് 30 വരെയുള്ള കണക്കാണിത്.
റമദാനിൽ വാഹനങ്ങളുടെ സാേങ്കതിക പരിശോധന വിഭാഗം രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുവരെയാണ് പ്രവർത്തിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഡ്രൈവിങ് ടെസ്റ്റ് വിഭാഗം രാവിലെ പത്തുമുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കും.മറ്റു വിഭാഗങ്ങൾ രാവിലെ പത്തുമുതൽ ഉച്ചക്ക് 2.30 വരെ സന്ദർശകരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.