മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ 14,000 വീ​ട്ടു​ജോ​ലി​ക്കാ​ർ കു​വൈ​ത്ത്​ വി​ട്ടു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ സ്ഥി​ര​മാ​യി തി​രി​ച്ചു​പോ​യ​ത്​ 1,40,000ത്തി​ലേ​റെ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ. 2019, 20, 21 വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കാ​ണി​ത്. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 19 ശ​ത​മാ​ന​ത്തി​​ന്റെ കു​റ​വാ​ണു​ണ്ടാ​യ​ത്.

2019 തു​ട​ക്ക​ത്തി​ൽ 7.31 ല​ക്ഷം ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്​ രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. 2021 അ​വ​സാ​ന​ത്തി​ൽ ഇ​ത്​ 5.91 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി കാ​ല​ത്ത്​ നി​ര​വ​ധി​പേ​ർ തി​രി​ച്ചു​പോ​യ​താ​ണ്​ കു​ത്ത​നെ​യു​ള്ള കു​റ​വി​ന്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പൊ​തു​വി​ൽ കു​വൈ​ത്തി​ൽ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ഇ​തു​ പ​രി​ഹ​രി​ക്കാ​ൻ പു​തി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ റി​ക്രൂ​ട്ടി​ങ്​ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ അ​ധി​കൃ​ത​ർ. ഇ​ത​നു​സ​രി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സം മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി സീ​റ ലി​യോ​ൺ എം​ബ​സി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

Tags:    
News Summary - In three years 14000 domestic workers have been laid off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.