മൂന്ന് വർഷത്തിനിടെ 14,000 വീട്ടുജോലിക്കാർ കുവൈത്ത് വിട്ടു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്ഥിരമായി തിരിച്ചുപോയത് 1,40,000ത്തിലേറെ ഗാർഹികത്തൊഴിലാളികൾ. 2019, 20, 21 വർഷങ്ങളിലെ കണക്കാണിത്. ഗാർഹികത്തൊഴിലാളികളുടെ എണ്ണത്തിൽ 19 ശതമാനത്തിന്റെ കുറവാണുണ്ടായത്.
2019 തുടക്കത്തിൽ 7.31 ലക്ഷം ഗാർഹികത്തൊഴിലാളികളാണ് രാജ്യത്തുണ്ടായിരുന്നത്. 2021 അവസാനത്തിൽ ഇത് 5.91 ലക്ഷമായി കുറഞ്ഞു. കോവിഡ് പ്രതിസന്ധി കാലത്ത് നിരവധിപേർ തിരിച്ചുപോയതാണ് കുത്തനെയുള്ള കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പൊതുവിൽ കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഇതു പരിഹരിക്കാൻ പുതിയ രാജ്യങ്ങളിൽനിന്ന് റിക്രൂട്ടിങ് ഉൗർജിതമാക്കണമെന്ന നിലപാടിലാണ് അധികൃതർ. ഇതനുസരിച്ച് കഴിഞ്ഞദിവസം മാൻപവർ പബ്ലിക് അതോറിറ്റി സീറ ലിയോൺ എംബസി അധികൃതരുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.