കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2023-24 വർഷത്തെ പ്രവർത്തനോദ്ഘാടനവും ചിത്രരചന മത്സരവും അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്നു. കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് മഹാ ഇടവക വികാരിയും യുവജന പ്രസ്ഥാനം യൂനിറ്റ് പ്രസിഡന്റുമായ ഫാ. ബിജു ജോർജ് പാറക്കൽ അധ്യക്ഷത വഹിച്ചു. മഹാ ഇടവക സഹവികാരിയും വൈസ് പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭ മാനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, കുവൈത്ത് സോണൽ സെക്രട്ടറി സോജി വർഗീസ്, യൂനിറ്റ് മുൻ സെക്രട്ടറിയും സോണൽ പ്രതിനിധിയുമായ ജോമോൻ ജോർജ് എന്നിവർ ആശംസ നേർന്നു.
യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയംഗവും യൂനിറ്റ് സെക്രട്ടറിയുമായ ദീപ് ജോൺ സ്വാഗതവും ലേ-വൈസ് പ്രസിഡന്റ് ജോബി ജോൺ കളീക്കൽ നന്ദിയും രേഖപ്പെടുത്തി. സെന്റ് തോമസ് ഓർത്തഡോക്സ് മിഷൻ സെന്ററിന്റെ ജീവകാരുണ്യ പദ്ധതിയായ വിധവ പെൻഷൻ സഹായനിധി ആദ്യ ഗഡു ട്രഷറർ ജോമോൻ കളീക്കലിൽനിന്ന് പ്രസിഡന്റ് ഫാ. ബിജു പാറയ്ക്കൽ ഏറ്റുവാങ്ങി. അന്തർദേശീയ നഴ്സസ് ദിനാചരണ ഭാഗമായി ഇടവകയിലെ ആതുര സേവന രംഗത്ത് സാന്ത്വന ശുശ്രൂഷ നിർവഹിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. ‘വർണോത്സവ്’ ചിത്രരചന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. ക്രമീകരണങ്ങൾക്ക് കലാകാരൻ സുനിൽ കുളനട നേതൃത്വം നൽകി.
പുതിയതായി അംഗത്വമെടുത്തവരെ ഫാ. ബിജു ജോർജ് പാറക്കൽ, ഫാ. ലിജു കെ. പൊന്നച്ചൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഷൈൻ ജോസഫ് സാം, അനു ഷെൽവി, സുമോദ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.