കുവൈത്ത് സിറ്റി: സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദിെൻറ കുവൈത്ത് സന്ദർശനം വൻ വിജയം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാനും വാണിജ്യ, നിക്ഷേപ, വികസന മേഖലയിൽ സഹകരണം ശക്തമാക്കാനും സഹായിക്കുന്നതായി സന്ദർശനമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനം നേരിടാനും യോജിച്ച നീക്കങ്ങളുണ്ടാകും.
വനിത ശാക്തീകരണം, ഡിജിറ്റൽവത്കരണം, സൈബർ സെക്യൂരിറ്റി, മാനവ വിഭവ ശേഷി വികസനം, ആരോഗ്യം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ തുടങ്ങിയവയിൽ അറിവും അനുഭവ സമ്പത്തും പരസ്പരം കൈമാറും. അന്തർ ദേശീയ വിഷയങ്ങളും ചർച്ചയായി. മേഖലയിലെ വിവിധ രാജ്യാന്തര വിഷയങ്ങളിൽ കുവൈത്ത് നൽകുന്ന ഉറച്ച പിന്തുണക്ക് സൗദി കിരീടാവകാശി നന്ദി അറിയിച്ചു.
ലബനാൻ മന്ത്രിയുടെ സൗദി വിരുദ്ധ പ്രസ്താവന ഗൗരവത്തിലെടുത്ത് കുവൈത്തിലെ ലബനാൻ പ്രതിനിധിയെ പുറത്താക്കുകയും ലബനാനിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തത് അദ്ദേഹം എടുത്തുപറഞ്ഞു. ഹൂതി വിമതരുടെ ആക്രമണങ്ങളിൽ കുവൈത്ത് സൗദിക്ക് ഉറച്ച പിന്തുണയാണ് നൽകുന്നത്. ഇറാഖിൽ സുസ്ഥിരതയും പുരോഗതിയും സാധ്യമാക്കുന്നതിനും കുവൈത്തും സൗദിയും സഹകരിക്കും. അതിർത്തി പ്രദേശത്തെ സംയുക്ത എണ്ണ ഖനനവും ഇരു രാഷ്ട്ര നേതാക്കളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.