കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് എൻവയോൺമെന്റ് പബ്ലിക്ക് അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സമീറ മുഹമ്മദ് അൽ കന്ദരിയുമായി കൂടിക്കാഴ്ച നടത്തി.
കുവൈത്തിൽ ഇന്ത്യയുമായി സഹകരിച്ച് സംയുക്ത പരിസ്ഥിതി സംബന്ധമായ പ്രവർത്തനങ്ങളും പരിപാടികളും നടത്തുന്നതുൾപ്പെടെ വിവിധ പാരിസ്ഥിതിക വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യ-കുവൈത്ത് സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അംബാസഡർ കുവൈത്തിലെ ഭരണ നേതൃത്വത്തെയും ഉദ്യോഗസ്ഥരെയും സന്ദർശിക്കുകയും ആശയവിനിമയം നടത്തിവരുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.