ഇ​ന്ത്യ​ൻ എം​ബ​സി ‘കോ​ൺ​സു​ല​ർ ക്യാ​മ്പ്’​നാ​ളെ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി വ​ഫ്ര​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ‘കോ​ൺ​സു​ല​ർ ക്യാ​മ്പ്’​സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്കു 12 വ​രെ വ​ഫ്ര​യി​ലെ ഫൈ​സ​ൽ ഫാ​മി​ലാ​ണ് ക്യാ​മ്പ്. (ബ്ലോ​ക്ക് -09, ലൈ​ൻ -10, റോ​ഡ് -500 അ​ൽ-​വ​ഫ്ര ഫാ​മി​ലി കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്കു സ​മീ​പം).

പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ (ഓ​ൺ​ലൈ​ൻ ഫോം ​പൂ​രി​പ്പി​ക്ക​ൽ, ഫോ​ട്ടോ എ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ), റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ക്സ്ട്രാ​ക്ട്, ജ​ന​റ​ൽ പ​വ​ർ ഓ​ഫ് അ​റ്റോ​ണി, സി​ഗ്നേ​ച്ച​ർ അ​റ്റ​സ്റ്റേ​ഷ​ൻ, മ​റ്റ് പൊ​തു അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ക്യാ​മ്പി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

സേ​വ​ന​ങ്ങ​ൾ​ക്കാ​യി കാ​ഷ് പേ​മെ​ന്റ് മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. സേ​വ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക്യാ​മ്പി​ൽ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​യാ​സം കൂ​ടാ​തെ എ​ളു​പ്പ​ത്തി​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും. 

Tags:    
News Summary - Indian Embassy Consular Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.