കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസി അബ്ദലിയിൽ സംഘടിപ്പിച്ച പ്രത്യേക കോൺസുലർ ക്യാമ്പ് നിരവധി പേർ ഉപയോഗപ്പെടുത്തി. അബ്ദലി സലാഹ് ഫലാഹ് അൽ അസ്മി ഫാമിൽ രാവിലെ ഒമ്പതു മുതൽ മൂന്നു വരെ നടന്ന ക്യാമ്പില്‍ നാനൂറോളം പേരാണ് പങ്കെടുത്തത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക, എംബസി ഫസ്റ്റ് സെക്രട്ടറി കമല്‍ സിങ് റാത്തോര്‍ എന്നിവര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി.
പാസ്പോർട്ട് പുതുക്കൽ (ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ, ഫോട്ടോ എടുപ്പ് അടക്കം), റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റു പൊതു രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവക്ക് ക്യാമ്പിൽ സൗകര്യം ഒരുക്കിയിരുന്നു. എല്ലാ രേഖകളും, സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വെച്ചുതന്നെ അറ്റസ്റ്റ് ചെയ്തുവാങ്ങാൻ കഴിഞ്ഞത് ആളുകൾക്ക് ഉപകാരമായി. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തിൽ സൗജന്യ വൈദ്യ പരിശോധനയും ഒരുക്കിയിരുന്നു. നിരവധി പേർക്ക് ഇത് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.