അ​ബ്ദ​ലി​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ക്യാ​മ്പ് ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി വെ​ള്ളി​യാ​ഴ്ച അ​ബ്ദ​ലി​യി​ൽ എം​ബ​സി പ്ര​ത്യേ​ക കോ​ൺ​സു​ല​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. അ​ബ്ദ​ലി സ​ലാ​ഹ് ഫ​ലാ​ഹ് ഫ​ഹ​ദ് അ​ൽ അ​സ്മി ഫാ​മി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ മൂ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ്. അ​ബ്ദ​ലി ബ്ലോ​ക്ക്-6 ൽ ​സു​ബി​യ റോ​ഡി​ലാ​ണി​ത്. പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ (ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ൽ, ഫോ​ട്ടോ എ​ടു​പ്പ് അ​ട​ക്കം),

റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ക്സ്ട്രാ​ക്ട്, ജ​ന​റ​ൽ പ​വ​ർ അ​റ്റോ​ണി, സി​ഗ്നേ​ച്ച​ർ അ​റ്റ​സ്റ്റേ​ഷ​ൻ, മ​റ്റു പൊ​തു രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​ക്ക് ഇ​വി​ടെ സൗ​ക​ര്യം ഉ​ണ്ടാ​കും. എ​ല്ലാ രേ​ഖ​ക​ളും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക്യാ​മ്പി​ൽ വെ​ച്ചു​ത​ന്നെ അ​റ്റ​സ്റ്റ് ചെ​യ്തു​വാ​ങ്ങാം. ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ഫോ​റ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തി​ൽ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും.

Tags:    
News Summary - Indian Embassy Consular Camp in Abdali Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.