കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ 3.30 മു​ത​ൽ ന​ട​ത്തും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും. കോ​വി​ഡ് വ്യാ​പ​ന​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​മാ​സ​ത്തെ ഓ​പ​ൺ ഹൗ​സ്​ ഓ​ൺ​ലൈ​നാ​യാ​ണ്​ ന​ട​ത്തു​ന്ന​ത്. പു​തി​യ പാ​സ്​​പോ​ർ​ട്ട്, കോ​ൺ​സു​ല​ർ ഔ​ട്ട്​​സോ​ഴ്​​സി​ങ്​ സെ​ന്‍റ​ർ, ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മെ​ന്‍റ്, ഒ​മി​ക്രോ​ൺ വെ​ല്ലു​വി​ളി എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്. എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഓ​ൺ​ലൈ​നാ​യി പ​​​​ങ്കെ​ടു​ക്കാം.

പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​ഐ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം.

928 2257 2923 എ​ന്ന സൂം ​ഐ​ഡി​യി​ൽ 538070 എ​ന്ന പാ​സ്​​കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കാം. ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ എം​ബ​സി​യു​ടെ ഫേ​സ്​​ബു​ക്ക്​​ പേ​ജി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Indian Embassy Open House Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.