ഇ​ന്ത്യ​ൻ എം​ബ​സി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ബു​ധ​നാ​ഴ്ച എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യാ​ണ് പ​രി​പാ​ടി. രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാം. പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​ഐ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം amboff.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. പ​രി​പാ​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Indian Embassy Public Relations Program Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.