കുവൈത്ത് സിറ്റി: കോവിഡ് കാല സാഹചര്യം മുൻനിർത്തി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവും ഇന്ത്യൻ എംബസിയും സഹകരിച്ച് ടെലി മെഡിക്കൽ സേവനം ആരംഭിച്ചു. എംബസി പാനലിലെ 44 ഡോക്ടർമാർ നിശ്ചിത സമയങ്ങളിൽ വിവിധ ഭാഷകളിൽ സൗജന്യമായി ഫോണിലൂടെ വൈദ്യസഹായം ലഭ്യമാക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, തെലുഗു, ഉർദു, തമിഴ്, ബംഗാളി, കൊങ്കിണി, അറബി ഭാഷകളിലാണ് ഡോക്ടർമാർ ഫോൺ കൺസൽേട്ടഷൻ നടത്തുക.
മെഡിക്കൽ പാനലിലെ ഡോക്ടർമാരുടെ വിശദാംശങ്ങൾ എംബസി വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ഡോ. അമീർ അഹ്മദ് (ജനറൽ പ്രാക്ടീസ്, മെയിൽ: docamir@gmail.com. ഫോൺ: 99374877. ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ), ഡോ. നോബിൾ സക്കറിയ (ഇേൻറണൽ മെഡിസിൻ, ഡയബറ്റിസ്, മെയിൽ: drnoblezac@gmail.com, ഫോൺ: 66753676, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ), ഡോ. രാധാകൃഷ്ണ പണിക്കർ (റെസ്പിറേറ്ററി മെഡിസിൻ, മെയിൽ: pooramb@gmail.com, ഫോൺ: 65811275, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ), ഡോ. ഫിലിപ്പോസ് ജോർജ് (ജനറൽ പ്രാക്ടീസ്, മെയിൽ: philipose-george@yahoo.com, ഫോൺ: 97327880, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ ഒമ്പത് വരെ), ഡോ. സജ്ന മുഹമ്മദ് (ഡെർമറ്റോളജിസ്റ്റ്, മെയിൽ: sajna.mohammed@outlook.com, ഫോൺ: 97222821, വ്യാഴാഴ്ച വൈകീട്ട് മൂന്നുമുതൽ, വെള്ളിയാഴ്ച രാവിലെ പത്തുമുതൽ രാത്രി പത്തുവരെ), ഡോ. റീനി കോര (ഡെർമറ്റോളജിസ്റ്റ്, ഫോൺ: 60097674, ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ), ഡോ. അനില ആൽബർട്ട് (ഇ.എൻ.ടി സർജൻ, മെയിൽ: dr.anilaalbert@gmail.com, ഫോൺ: 65062263, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി ഏഴുമുതൽ ഒമ്പത് വരെ), ഡോ. രമേശ് മേനോൻ (ഇ.എൻ.ടി സർജൻ, മെയിൽ: urameshmenon@gmail.com, ഫോൺ: 67083790, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാലുമുതൽ ഏഴുവരെ), ഡോ. കോര കുര്യൻ (ഇ.എൻ.ടി സർജൻ, ഫോൺ: 60350403, ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ ഒമ്പത് വരെ, രാത്രി ഏഴുമുതൽ ഒമ്പത് വരെ), ഡോ. ആൻറണി ഡിക്രൂസ് (ഫിസിക്കൽ മെഡിസിൻ, റിഹാബിലിറ്റേഷൻ, മെയിൽ: antonyanila@yahoo.com, ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ), ഡോ. സോണിയ നോയൽ (ഒബ്സ്റ്റെട്രീഷ്യൻ, മെയിൽ: rohanrahulp@hotmail.com, ഫോൺ: 99541752, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് 4.30 മുതൽ രാത്രി പത്തുവരെ), ഡോ. ക്രിസ്റ്റീന ജെയിംസ് (ഒബ്സ്റ്റെട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ്, ഫോൺ: 99228163, ചൊവ്വ, ശനി ഒഴികെ ദിവസങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തുവരെ), ഡോ. തോമസ് ഇൗപ്പൻ (കാർഡിയോളജിസ്റ്റ്, മെയിൽ: tkeapen@hotmail.com, ഫോൺ: 65171333, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തുവരെ), ഡോ. അബ്ദുൽ മുഹമ്മദ് ഷുക്കൂർ (കാർഡിയോളജിസ്റ്റ്, മെയിൽ: shukkur@hotmail.com, ഫോൺ: 66533328, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് ആറുമുതൽ രാത്രി ഒമ്പത് വരെ), ഡോ. തോമസ് കോശി (കാർഡിയോളജിസ്റ്റ്, ഫോൺ: +918281022969, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് ആറുമുതൽ എട്ടുവരെ), ഡോ. റെജി സാമുവൽ (മെയിൽ: rejisamuel@yahoo.com, ഫോൺ: 60315618, ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ) എന്നിവരാണ് പാനലിലെ മലയാളത്തിൽ ആശയവിനിമയം നടത്തുന്ന ഡോക്ടർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.