കുവൈത്ത് സിറ്റി: ‘ലക്ഷ്യബോധമുള്ള കുടുംബം, ധർമനിഷ്ഠയുള്ള സമൂഹം’ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ നാലുമാസക്കാലം നീണ്ടു നിൽക്കുന്ന സന്ദേശ പ്രചാരണ കാമ്പയിൻ നടത്തും. മെയ് മുതൽ സെപ്തംബർ വരെ നീണ്ടു നിൽക്കുന്ന സന്ദേശ പ്രചാരണത്തിൽ ശാഖ സമ്മേളനങ്ങൾ, ഗൃഹ സന്ദർശനം, കലാ-സാസ്കാരിക മത്സരങ്ങൾ, ശിൽപശാല തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശാഖ പരിധിയിൽ പ്രത്യേക സ്വാഗത സംഘ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രചാരണങ്ങൾക്ക് ആരംഭം കുറിക്കും. കേന്ദ്ര എക്സിക്യൂട്ടിവ് യോഗത്തിൽ പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, സിദ്ദീഖ് മദനി, അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ മാങ്കാവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.