കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ചൊവ്വാഴ്ച ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നാട്ടിൽനിന്ന് എത്തിയ ടി.പി. ഹുസൈൻകോയ കടലുണ്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇസ്ലാമിലെ ആരാധനാകർമങ്ങൾ ചൈതന്യമുൾക്കൊണ്ട് നിർവഹിക്കാനും വിശുദ്ധ ഖുർആൻ അർഥമറിഞ്ഞ് പാരായണം ചെയ്യുന്നതോടൊപ്പം ജീവിതത്തിൽ അനുധാവനം ചെയ്യാനും വിശ്വാസികൾ ഗൗരവപൂർവം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഹാഷിൽ യൂനുസിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അയ്യൂബ് ഖാൻ സ്വാഗതം പറഞ്ഞു. യൂനുസ് സലീം അധ്യക്ഷത വഹിച്ചു. അനസ് പാനായിക്കുളം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.