കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്്ലാഹി സെൻറർ കേന്ദ്ര ഫൈൻ ആർട്സ് വിങ് ജഹ്റ ആയാത്ത് ടെന്ററിൽ പിക്നിക് സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരുമായി നിരവധി പേർ പങ്കെടുത്തു. വിവിധ മത്സരങ്ങൾ, വിനോദങ്ങൾ, ഉദ്ബോധന ക്ലാസ് എന്നിവ പിക്നിക്കിന്റെ ഭാഗമായിരുന്നു.
ഇന്ത്യൻ ഇസ്്ലാഹി സെന്റർ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. ഹാഫിള് മുബശിർ സലഫി ഉദ്ബോധനം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വൈസ് പ്രസിഡന്റ് സിദ്ദീഖ് മദനി, ട്രഷറർ അനസ് മുഹമ്മദ്, മനാഫ് മാത്തോട്ടം, എൻജി.അബ്ദുറഹിമാൻ, മുഹമ്മദ് ഹനൂബ്, നബീൽ ഫറോഖ്, നജ്മുദ്ദീൻ ജഹ്റ, ലബീബ റഫീഖ്, ഗനീമ ഫവാസ്, ഷൻശ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്ക് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. ഫുട്ബാൾ മത്സരത്തിൽ അഹ് ദി സോണും, വോളിബാളിൽ സാൽമിയും വിജയികളായി. വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 15 ന് ഹവല്ലി അൽസീർ സെൻറിൽ നടക്കുന്ന ക്യു.എൽ.എസ് സംഗമത്തിൽ വിതരണം ചെയ്യും. ‘വിശ്വ മാനവികതക്ക് വേദവെളിച്ചം’എന്ന പ്രമേയത്തിൽ ജനുവരി 25, 26, 27, 28 തീയതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പിക്നിക് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.