കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പും ഫൈൻ ആർട്സും സംയുക്തമായി വഫ്രയിൽ സംഘടിപ്പിച്ച നുസ്ഹ പിക്നിക്കിൽ സാൽമിയ മദ്റസ 130 പോയന്റുമായി ഓവറോൾ ചാമ്പ്യന്മാരായി. അബ്ബാസിയ മദ്റസ രണ്ടാം സ്ഥാനവും ഫഹാഹീൽ മൂന്നാം സ്ഥാനവും നേടി.
കുട്ടികളുടെ ഓട്ടം, പെനാൽട്ടി ഷൂട്ടൗട്ട്, സ്ടോപിക്കിങ്, ഫിൽ വാട്ടർ ബോട്ടിൽ, കപ്പ് റൈസ്, ലോങ് ജംപ്, മ്യൂസിക്കൽ ചെയർ, സ്വീറ്റ് പിക്കിങ്, പാസിങ് ദ ബോൾ തുടങ്ങിയ വൈവിധ്യമായ മത്സരങ്ങൾ സംഘടിപ്പിച്ചു. മുതിർന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും വേറിട്ട മത്സരവും ഉണ്ടായിരുന്നു.
ഖുതുബക്ക് അൽ അമീൻ സുല്ലമി കാളികാവ് നേതൃത്വം നൽകി. വിജയികൾക്ക് ഐ.ഐ.സി കേന്ദ്ര നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. മദ്റസ വിദ്യാർഥികളുടെ മാർച്ച് പരേഡിന് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വൈസ് പ്രസിഡന്റ് സിദ്ദീഖ് മദനി എന്നിവർ സല്യൂട്ട് സ്വീകരിച്ചു.
മത്സരങ്ങൾക്ക് അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ, അബ്ദുറഹിമാൻ, ടി.എം. അബ്ദുറഷീദ്, ബഷിർ പാനായിക്കുളം, അബ്ദുല്ല, നബീൽ ഫാറോഖ്, കെ.സി. മുഹമ്മദ്, ടി.എം. സരിയ്യ, ഫിൽസർ, ആരിഫ് പുളിക്കൽ, നാഫിൽ പെരുമ്പിലാവ് എന്നിവർ നേതൃത്വം നൽകി. എം.ജി.എം വിങ് സ്ത്രീകളുടെ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.