കുവൈത്ത് സിറ്റി: 45ാമത് ജി.സി.സി ഉച്ചകോടി സംയുക്ത പ്രാദേശിക സഹകരണത്തിന്റെ മറ്റൊരു സവിശേഷ നാഴികക്കല്ലാകുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. ഉച്ചകോടിക്ക് മുന്നോടിയായുള്ള മന്ത്രിതല സമിതിയുടെ 162ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അൽ ബുദൈവി.
സഹകരണം ശക്തിപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും അംഗരാജ്യങ്ങൾക്കിടയിൽ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിടുന്ന ജി.സി.സി നേതാക്കളുടെ വ്യക്തമായ ദർശനങ്ങളിൽ അൽ ബുദൈവി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഭാവിയിൽ ഗൾഫ് രാജ്യങ്ങൾക്ക് ഏറ്റവും മികച്ച നേട്ടങ്ങളും വികസനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടിയിലെ മന്ത്രിതല സമിതിയുടെ സെഷന്റെ അധ്യക്ഷതയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയെ അൽ ബുദൈവി അഭിനന്ദിച്ചു. ജി.സി.സിയുടെ ലക്ഷ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കൗൺസിലിലൂടെയും അതിലെ അംഗങ്ങളിലൂടെയും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള പദ്ധതികൾ ഫലപ്രാപ്തിയിലെത്തുമെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.