കുവൈത്ത് സിറ്റി: ജി.സി.സി ഉച്ചകോടിയുടെ മീഡിയ സെന്റർ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു. കുവൈത്തും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതും മാതൃകാപരവും മികച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക സ്റ്റുഡിയോ, ആധുനിക കമ്പ്യൂട്ടറുകൾ, ഓഡിറ്റോറിയം, ഇന്റർനെറ്റ് സൗകര്യം എന്നിവ സജ്ജീകരിച്ചിരിക്കുന്ന മീഡിയ സെന്റർ 80 മാധ്യമപ്രവർത്തകർക്കും അതിഥികൾക്കും ഗൾഫ് ഉച്ചകോടിയും അതിന്റെ പ്രവർത്തനങ്ങളും സുഗമമായി റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലാണ്. ജി.സി.സി അംഗരാജ്യങ്ങളുടെയും സെക്രട്ടേറിയറ്റിന്റേയും എക്സിബിഷനും സെന്ററിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.