ജി.​സി.​സി മ​ന്ത്രി​ത​ല കൗ​ൺ​സി​ലി​ന്റെ ത​യാ​റെ​ടു​പ്പ് യോ​ഗം

ജി.​സി.​സി മ​ന്ത്രി​ത​ല കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്നു; ഒ​രു​മി​ച്ച് മു​ന്നോ​ട്ട്

ജി.സി.സി ഉച്ചകോടി നാ​െള. മേ​ഖ​ല​യി​ലും ലോ​ക​ത്തും വെ​ല്ലു​വി​ളി​ക​ൾ വ​ർ​ധി​ക്കു​ക​യും പ്ര​തി​സ​ന്ധി​ക​ൾ വ​ഷ​ളാ​വു​ക​യും ചെ​യ്യു​ന്ന നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് ​യോ​ഗം

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ മു​ന്നോ​ടി​യാ​യി മ​ന്ത്രി​ത​ല കൗ​ൺ​സി​ലി​​ന്റെ 162ാമ​ത് സെ​ഷ​ന്റെ ത​യാ​റെ​ടു​പ്പ് യോ​ഗം ചേ​ർ​ന്നു.

ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്റെ ആ​ഴ​വും സം​യു​ക്ത താ​ൽ​പ​ര്യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് യോ​ഗ​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‍യ പ​റ​ഞ്ഞു.

മേ​ഖ​ല​യി​ലും ലോ​ക​ത്തും വെ​ല്ലു​വി​ളി​ക​ൾ വ​ർ​ധി​ക്കു​ക​യും പ്ര​തി​സ​ന്ധി​ക​ൾ വ​ഷ​ളാ​വു​ക​യും ചെ​യ്യു​ന്ന നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് ഈ ​യോ​ഗം. പ്രാ​ദേ​ശി​ക സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ നേ​രി​ടാ​ൻ ഒ​രു​മി​ച്ച് നി​ൽ​ക്കു​ക​യും സം​യു​ക്ത ഉ​ത്ത​ര​വാ​ദി​ത്ത മ​നോ​ഭാ​വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ൽ യ​ഹ്‍യ ഉ​ണ​ർ​ത്തി.

ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന്യാ​യ​മാ​യ ല​ക്ഷ്യ​ത്തി​ന് അ​ദ്ദേ​ഹം കു​വൈ​ത്തി​ന്റെ ത​ത്ത്വാ​ധി​ഷ്ഠി​ത​വും അ​ച​ഞ്ച​ല​വു​മാ​യ പി​ന്തു​ണ പു​തു​ക്കി. നി​രാ​യു​ധ​രാ​യ ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ടു​ള്ള മാ​നു​ഷി​ക​വും നി​യ​മ​പ​ര​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വ​ഹി​ക്കാ​നും ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ടാ​നും മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ഉ​ണ​ർ​ത്തി.

അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഉ​ച്ച​കോ​ടി​യു​ടെ മി​നി​സ്റ്റീ​രി​യ​ൽ ക​മ്മി​റ്റി ശ്ര​മ​ങ്ങ​ളെ​യും, സൗ​ദി അ​റേ​ബ്യ​യു​ടെ നി​ർ​ണാ​യ​ക പ​ങ്കി​നെ​യും, ഗ​സ്സ​യി​ലെ മാ​നു​ഷി​ക പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നു​ള്ള ന​യ​ത​ന്ത്ര ദു​രി​താ​ശ്വാ​സ ശ്ര​മ​ങ്ങ​ളെ​യും അ​ൽ യ​ഹ്‍യ പ്ര​ശം​സി​ച്ചു.

ല​ബ​നാ​നി​ലും സി​റി​യ​യി​ലും ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ൽ യ​ഹ്‌​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ പ്ര​ശം​സി​ച്ചു. ല​ബ​നാ​ന്റേ​യും സി​റി​യ​യു​ടേ​യും പ​ര​മാ​ധി​കാ​ര​ത്തി​നും സ്ഥി​ര​ത​യെ​യും പി​ന്തു​ണ പു​തു​ക്കു​ക​യും മേ​ഖ​ല​യി​ലെ ബാ​ഹ്യ ഇ​ട​പെ​ട​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Tags:    
News Summary - GCC Ministerial Council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.