കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി ഇന്ത്യയുടെ വനിത പ്രഥമ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 104ാമത് ജന്മദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഒ.െഎ.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള യോഗം ഉദ്ഘാടനം ചെയ്തു.
നാഷനൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യ പ്രഭാഷണം നടത്തി. ഒ.െഎ.സി.സി കണ്ണൂർ ജില്ല പ്രസിഡൻറ് സിദ്ദീഖ് അപ്പക്കൻ, നാഷനൽ എക്സിക്യൂട്ടിവ് അംഗം അബ്ദുൽ റഹിം പുഞ്ചിരി, യൂത്ത് വിങ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്യാസ് പുതുവാച്ചേരി, യൂത്ത് വിങ് ആലപ്പുഴ ജില്ല പ്രസിഡൻറ് മനോജ് റോയ്, ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, കുര്യൻ തോമസ്, വിജോ പി. തോമസ്, മാണി ചാക്കോ, ഈപ്പൻ ജോർജ്, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും കലേഷ് ബി. പിള്ള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.