കുവൈത്ത് സിറ്റി: കുവൈത്തിലെ കാർ റെന്റൽ ഓഫിസുകളിൽ പരിശോധന ശക്തമാക്കി ആഭ്യന്തര-വാണിജ്യ മന്ത്രാലയങ്ങൾ. ഫർവാനിയ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ പ്രവൃത്തിക്കുന്ന കാർ റെന്റൽ സ്ഥാപനങ്ങളിൽ വാണിജ്യമന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഗുരുതര നിയമലംഘനങ്ങൾ നടത്തിയ ചില സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടുന്നതടക്കമുള്ള അച്ചടക്കനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാർ വാടകക്കു നൽകുമ്പോൾ കൈക്കൊള്ളേണ്ട മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
കാര്‍ വാടകക്കു നല്കുമ്പോള് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ച് നല്‍കണം, അറ്റകുറ്റപ്പണികളുടെ രേഖകളും വാണിജ്യ ലൈസന്‍സുകളും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അല്ലാത്തപക്ഷം നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. വാഹനങ്ങള്‍ വാടകക്കെടുക്കുമ്പോള്‍ ഗാരന്റിയായി ഒപ്പിടുന്ന രേഖകള്‍ നിര്‍ബന്ധമാണ്. നിയമപ്രകാരമുള്ള വാടക കരാര്‍ മാത്രമേ വാടക രേഖയായി പരിഗണിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.