കുവൈത്ത് സിറ്റി: അധിനിവേശം വരുത്തിവെച്ച ഇരുണ്ട ദിനങ്ങളുടെ ഒാർമയിൽ കുവൈത്ത് ഇന്ന് രക്തസാക്ഷികളെ സ്മരിക്കും. അധിനിവേശത്തിെൻറ കെടുതികളുടെ സ്മരണകൾ ഇന്നും ഈ മണ്ണിലുണ്ട്. 27 വർഷം മുമ്പ് ഇതുപോലൊരു ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈെൻറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. ലോകഭൂപടത്തിൽനിന്ന് കുവൈത്ത് എന്ന രാജ്യത്തെ തന്നെ മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി ടാങ്കുകൾ പാഞ്ഞടുത്തത്.
കുവൈത്തിനെ ഇറാഖിെൻറ 19ാമത് ഗവർണറേറ്റ് ആക്കുകയായിരുന്നു അയൽരാജ്യത്തെ ഏകാധിപതിയുടെ സ്വപ്നം. സ്വതന്ത്ര പരമാധികാര രാജ്യത്തെ തകർത്ത് കാൽക്കീഴിലാക്കാനുള്ള സദ്ദാമിെൻറ ശ്രമം പക്ഷേ, സഖ്യസൈന്യത്തിെൻറ പിന്തുണയോടെ കുവൈത്ത് ജനത അതിജയിച്ചു. അന്യായമായ കടന്നുകയറ്റം സദ്ദാമിെൻറ അധികാര സിംഹാസനം നഷ്ടപ്പെടുത്തുന്നതിലാണ് പര്യവസാനിച്ചത്. ഒടുവിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കൈക്കൊണ്ട് മരണവും ആ സ്വേച്ഛാധിപതിയെ തേടിയെത്തി.
27 ആണ്ടുകൾക്കിപ്പുറവും അധിനിവേശത്തിെൻറ നീറുന്ന ഓർമകൾ ഓരോ കുവൈത്തിയുടെയും ഓർമയിലുണ്ട്. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണകൾ ഇന്നും ഈ മണ്ണിലുണ്ട്. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിെൻറ ദുരിതം അനുഭവിച്ചു. മരണം മുന്നിൽ കണ്ട ആ ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. സമ്പാദ്യമെല്ലാം ഒരു ദിവസം കൊണ്ട് നഷ്ടമായപ്പോൾ ഉടുതുണി മാത്രം ബാക്കിയായി, ദിവസങ്ങൾ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലെത്തിയ മലയാളികൾ അനവധിയാണ്.
അയൽരാജ്യത്തിെൻറ രക്തദാഹത്തിനുമുന്നിൽ കനത്ത നഷ്ടമാണ് കുവൈത്തിനുണ്ടായത്. രാജ്യത്തിെൻറ ശകതിേസ്രാതസ്സായ എണ്ണക്കിണറുകൾ തേടിപ്പിടിച്ച് തീയിട്ട ഇറാഖ് സൈന്യം കുവൈത്തിെൻറ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കാനാണ് ഉന്നമിട്ടത്. 752 എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. എണ്ണക്കിണറുകൾ തീയിട്ടു നശിപ്പിച്ചപ്പോൾ ആകാശം മുട്ടെ ഉയർന്ന കറുത്ത പുകയുടെ നിഴലിലായിരുന്നു മാസങ്ങളോളം രാജ്യം. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല. വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇറാഖ് സൈന്യം തകർത്തുതരിപ്പണമാക്കി.
നൂറുകണക്കിന് കെട്ടിടങ്ങൾ ബുൾഡോസറും മറ്റും ഉപയോഗിച്ച് ഇടിച്ചുനിരത്തി. പതിനായിരങ്ങളാണ് കുവൈത്തിൽനിന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അവർക്ക് എല്ലാ സൗകര്യങ്ങളും നൽകി സംരക്ഷിച്ചു. 1990 ഒക്ടോബറിൽ സൗദിയിലെ ജിദ്ദയിൽ ചേർന്ന വൻ സമ്മേളനം കുവൈത്ത് ജനതക്കും ഭരണകൂടത്തിനും അന്തർദേശീയ സമൂഹത്തിെൻറ, പ്രത്യേകിച്ച് ഗൾഫ്–അറബ് രാജ്യങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. 660ാം നമ്പർ പ്രമേയത്തിെൻറ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സദ്ദാം സൈന്യത്തെ പിൻവലിച്ചില്ല. യു.എൻ ചാർട്ടറിെൻറ ഏഴാം ചാപ്റ്റർ പ്രകാരം അമേരിക്കയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സഖ്യസേനയാണ് ഒടുവിൽ കുവൈത്തിെൻറ രക്ഷക്കെത്തിയത്.
കുവൈത്തിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് 1990 നവംബർ 29ന് ഐക്യരാഷ്ട്രസഭ നൽകിയ താക്കീത് അന്ത്യശാസനാ സമയപരിധിയായ 1991 ജനുവരി 15നും സദ്ദാം ഹുസൈൻ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് സൈനിക നടപടി തുടങ്ങിയത്. സൗദി അറേബ്യയിലും മറ്റും താവളമൊരുക്കി സഖ്യസേന ഇറാഖിനെ ആക്രമിക്കുകയായിരുന്നു. ‘ഓപറേഷൻ സാൻഡ് സ്റ്റോം’ എന്നായിരുന്നു ഈ ദൗത്യത്തിെൻറ പേര്. അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകിയ സഖ്യസേനയിൽ 34 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.
ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനികനീക്കത്തിലൂടെ 1991 ഫെബ്രുവരി 26നാണ് കുവൈത്ത് മോചനം നേടിയത്. ഈ ദിനമാണ് കുവൈത്ത് വിമോചന ദിനമായി ആഘോഷിക്കുന്നത്.
ഇറാഖ് അധിനിവേശത്തിനുള്ള നഷ്ടപരിഹാരമായി ഇതിനകം 5000 കോടിയിലധികം ഡോളർ കുവൈത്തിന് ലഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കീഴിൽ 1991ൽ രൂപവത്കരിച്ച യുനൈറ്റഡ് നാഷൻസ് കോമ്പൻസേഷൻ കമീഷനാണ് ഇറാഖിൽനിന്ന് കുവൈത്തിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നത്. എണ്ണ വരുമാനത്തിൽനിന്ന് അഞ്ചു ശതമാനം മാറ്റിവെച്ചാണ് ഇറാഖ് ഇതിനുള്ള തുക കണ്ടെത്തുന്നത്. സദ്ദാമിെൻറ പതനത്തിന് ശേഷം ഇറാഖ്–കുവൈത്ത് ബന്ധം പുനഃസ്ഥാപിച്ചു. ഇത് ശക്തിപ്പെടുത്താനുള്ള നടപടികൾ തുടരുകയാണ്.
സമീപകാലത്തായി ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി, നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് കുവൈത്ത് ജനത അധിനിവേശക്കെടുതികളിൽനിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു. രാജ്യം വൻ വികസനക്കുതിപ്പിലാണ്. അപ്പോഴും, ആ കറുത്ത കാലത്തിെൻറ നീറുന്ന ഓർമകൾ കുവൈത്ത് ജനതയുടെ മനസ്സിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.