ഇ​സ്‌​ലാ​മി​ക് സ്റ്റു​ഡ​ന്‍റ്സ് കോ​ൺ​ഫ​റ​ൻ​സി​ന് നാ​ളെ തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക് സ്റ്റു​ഡ​ന്‍റ്സ് കോ​ൺ​ഫ​റ​ൻ​സ് (ഇ​സ്കോ​ൺ) വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഇ​സ്കോ​ൺ പ​ത്താം എ​ഡി​ഷ​നാ​ണി​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഖു​ർ​തു​ബ ഇ​ഹ്‌​യാ​ഉ​ത്തു​റാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഔ​ഖാ​ഫ് ഇ​സ്‌​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ​മു​തൈ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫ​റൂ​ഖ് ടീ​ച്ചേ​ഴ്സ് ട്രെ​യ്നി​ങ് കോ​ള​ജ് പ്ര​ഫ​സ​ർ ഡോ. ​ജൗ​ഹ​ർ മു​ന​വ്വ​ർ (ന്യൂ ​ജെ​ൻ ലോ​കം: ന​മു​ക്കും വേ​ണം ചി​ല തി​രി​ച്ച​റി​വു​ക​ൾ), ശ​രീ​ഫ് കാ​ര (മു​സ്‌​ലിം: ആ​ദ​ർ​ശം, ജീ​വി​തം, സം​സ്കാ​രം), അ​ബ്ദു​സ്സ​ലാം സ​ലാ​ഹി ഈ​രാ​റ്റു​പേ​ട്ട (ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​ന് ഒ​രാ​മു​ഖം) എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. ഇ​ഹ്‌​യാ​ഉ​ത്തു​റാ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് താ​രി​ഖ് അ​ൽ ഈ​സ, ഖാ​റ​ത്തു​ൽ ഹി​ന്ദി​യ്യ മേ​ധാ​വി ശൈ​ഖ് ഫ​ലാ​ഹ് അ​ൽ​മു​തൈ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​ന്ന ജൂ​നി​യ​ർ സ്റ്റു​ഡ​ന്‍റ്സ് മീ​റ്റി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള വി​ജ്ഞാ​ന വി​നോ​ദ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

Islamic Students Conference to start tomorrowശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ശി​ല്പ​ശാ​ല ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​മ്പ​തു മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. ജൗ​ഹ​ർ മു​ന​വ്വ​ർ, ശ​രീ​ഫ് കാ​ര, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, അ​ശ്റ​ഫ് എ​ക​രൂ​ൽ, ഡോ. ​യാ​സി​ർ പി, ​ശ​ബീ​ർ സ​ല​ഫി, സ​മീ​ർ എ​ക​രൂ​ൽ, ശ​ഫീ​ഖ് അ​ബ്ദു​റ​ഹീം, സാ​ജി​ദ് പു​തു​ന​ഗ​രം എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കും. ഗേ​ൾ​സ് ഗാ​ത​റി​ങ്ങി​ൽ ഇ​ഹ്‌​യാ​ഉ​ത്തു​റാ​സ് വ​നി​ത വി​ഭാ​ഗം ദ​അ​വ വി​ങ് മേ​ധാ​വി ശൈ​ഖ ശ​രീ​ഫ അ​ൽ മു​തൈ​രി സം​ബ​ന്ധി​ക്കും. സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 60097850 (ര​ജി​സ്ട്രേ​ഷ​ൻ), 97862324 (ട്രാ​ൻ​സ്പോ​ർ​ട്ട്), 55806788 (മ​റ്റു വി​വ​ര​ങ്ങ​ൾ).

Tags:    
News Summary - Islamic Students Conference to start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.