കുവൈത്ത് സിറ്റി: രാജ്യത്ത് തണുപ്പ് കൂടുന്നു. ബുധൻ രാത്രിയും വ്യാഴം മുഴുദിവസവും രാജ്യത്ത് തണുത്ത അന്തരീക്ഷമായിരുന്നു. അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില എട്ടു മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും പരമാവധി 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈകാതെ രാജ്യം അതിശൈത്യകാലത്തിലേക്ക് കടക്കും. ഘട്ടമായിട്ടായിരിക്കും കനത്ത തണുപ്പിലേക്കുള്ള പ്രവേശനം. അടുത്ത ആഴ്ച അവസാനം വരെ വാരാന്ത്യത്തിൽ ചെറിയ മഴക്ക് സാധ്യതയുണ്ട്. ഡിസംബറിൽ നല്ല തണുപ്പ് അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതമായിരിക്കും. മിതമായ കാറ്റ് വീശാം. പരമാവധി താപനില 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. രാത്രിയിലെ കൂടുതൽ തണുപ്പ് അനുഭവപ്പെടും. കുറഞ്ഞ താപനില എട്ടിനും 12 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ശനിയാഴ്ച പരമാവധി താപനില 23നും 25നും ഇടയിൽ പ്രതീക്ഷിക്കുന്നു. ശനിയാഴ്ച രാത്രി തണുപ്പാർന്നതാകും. കുറഞ്ഞ താപനില എട്ടു മുതൽ 12 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. തണുപ്പുകൂടിയതോടെ ജനങ്ങൾ പ്രതിരോധ വസ്ത്രങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഡിസംബറോടെ രാജ്യം ശക്തമായ തണുപ്പിലേക്ക് നീങ്ങും. ജനുവരി, ഫെബ്രുവരി മാസങ്ങളിലും കനത്ത തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുക. മരുഭൂമിയിൽ പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴാറുണ്ട്. കനത്ത മഞ്ഞുവീഴ്ചക്കും ഈ സമയം രാജ്യം സാക്ഷ്യം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.