കുവൈത്ത് സിറ്റി: രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കാനും സസ്യങ്ങള്‍ വളര്‍ത്താനുമായി വിവിധതരം പദ്ധതികള്‍ ജഹ്റ കേന്ദ്രീകരിച്ചു തുടക്കം കുറിച്ചതായി പരിസ്ഥിതി വകുപ്പു മേധാവി ശൈഖ് അബ്ദുല്ല അല്‍ അഹ്മദ് അസ്സബാഹ് വ്യക്തമാക്കി. പദ്ധതികളുടെ ഭാഗമായി വിവിധതരം മരങ്ങളും ചെടികളും ജഹ്റ റിസര്‍വ് കാര്‍ഷിക മേഖലയില്‍ വെള്ളിയാഴ്ച നട്ടുപിടിപ്പിച്ചു.
ഈ പ്രദേശത്തെ പൂര്‍ണമായും വനവത്കരിക്കുക എന്നതാണ് പരിസ്ഥിതി വകുപ്പിെൻറ പദ്ധതി. തണല്‍ നല്കുന്ന വലിയ മരങ്ങള്‍ മുതല്‍ ചെറിയ ചെടികളും കാര്‍ഷിക മേഖലയില്‍ നട്ടിട്ടുണ്ട്. ജഹ്റയില്‍ തുടക്കം കുറിച്ച പദ്ധതി രാജ്യത്തെ മുഴുവന്‍ മേഖലകളിലേക്കും വ്യാപിപ്പിക്കും. മാത്രമല്ല, കാര്‍ഷിക ഫിഷറീസ് വകുപ്പുമായും, പരിസ്ഥിതി സംരക്ഷണ വിഭാഗവുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ ഉടന്‍ തന്നെ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജൈവവൈവിധ്യത്തെ സമ്പന്നമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണ വകുപ്പ് ഇത്തരം പദ്ധതികള്‍ക്കു തുക അനുവദിക്കുന്നതെന്നും ജഹ്റയില്‍ നടപ്പാക്കിവരുന്ന വകുപ്പിെൻറ രണ്ടാമത്തെ പദ്ധതിയാണിതെന്നും പരിസ്ഥിതി സംരക്ഷണ വകുപ്പു മേധാവി ഡോ. അബ്ദുല്ല അല്‍ സൈദാന് വ്യക്തമാക്കി. സിദര്‍ സസ്യങ്ങള്‍ ഉള്‍പ്പെടെ 3000 സസ്യങ്ങള്‍ കഴിഞ്ഞദിവസം നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും പ്രദേശത്തെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും പദ്ധതിയോടു സഹകരിച്ചതായും സൈദാന് സൂചിപ്പിച്ചു.
മാത്രമല്ല, 500 തൈകള്‍ രാജ്യത്തെ വിവിധ തീരങ്ങളില്‍ നടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ രണ്ടു കിലേമീറ്റര്‍ ചുറ്റളവില്‍ വനവത്കരണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. വനവത്കരണം രണ്ടു കിലോമീറ്ററില്‍നിന്ന് 18 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കാനുള്ള സമ്മതം ലഭിച്ചിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.