ജ​സീ​റ എ​യ​ർ​വേ​​സ്​ ക​സാ​ഖ്​​സ്​​താ​ൻ വി​മാ​ന സ​ർ​വി​സ്​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്

ജ​സീ​റ എ​യ​ർ​വേ​സ്​ ക​സാ​ഖ്​​സ്​​താ​ൻ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സ്​ ക​സാ​ഖ്​​സ്​​താ​നി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ക​സാ​ഖ്​​സ്​​താ​നി​ലെ അ​ൽ​മാ​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ ര​ണ്ട്​ സ​ർ​വി​സാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​വു​ക. സം​സ്​​കാ​ര സ​മ്പ​ന്ന​വും ന​ല്ല ഭൂ​പ്ര​കൃ​തി​യും മെ​ച്ച​പ്പെ​ട്ട സാ​മ്പ​ത്തി​കാ​വ​സ്ഥ​യും ക​സാ​ഖ്​​സ്​​താ​നെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു​വെ​ന്നും കു​വൈ​ത്തി​ൽ​നി​ന്ന്​ ധാ​രാ​ളം പേ​ർ അ​വി​ടെ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും ജ​സീ​റ എ​യ​ർ​വേ​​സ്​ സി.​ഇ.​ഒ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

മ​റ്റു വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​പൂ​ർ​വ​മാ​യി മാ​ത്രം സ​ർ​വി​സ്​ ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ വി​പു​ലീ​ക​രി​ക്കാ​നാ​ണ്​ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്തും ക​സാ​ഖ്​​സ്​​താ​നും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക, വ്യാ​പാ​ര, രാ​ഷ്​​ട്രീ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ ഉ​പ​ക​രി​ക്കു​മെ​ന്ന്​ കു​വൈ​ത്തി​ലെ ക​സാ​ഖ്​​സ്​​താ​ൻ അം​ബാ​സ​ഡ​ർ അ​സാ​മ​ത്​ ബെ​ർ​ദി​ബെ പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Jazeera Airways launches Kazakhstan service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.